Kodungallur

കെ.യു. ബിജു ദിന പരിപാടികൾക്ക് തുടക്കമായി

CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.യു.ബിജു രക്തസാക്ഷി ദിനാചരണ പരിപാടികൾക്ക് തുടക്കമായി.
പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ പി.കെ.ചന്ദ്രശേഖരൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായിരുന്നു. സമ്മേളന നഗരിയിൽ നിന്നും ബിജുവിന്റെ ബലികുടീരത്തിലേക്കുള്ള പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കാളികളായി.
ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി.
CPIM ചാത്തേടത്ത് പറമ്പ് ബ്രാഞ്ചും, കെ യു ബിജു സ്മാരക ബ്രാഞ്ച് സംയുക്തമായി സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുസ്തക വിതരണവും  പരിപാടിയും നടന്നു.
CPIM ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കെ. ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.
CPIM ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ്, ഏരിയ സെക്രട്ടറി മുസ്താക്ക് അലി,
DYFI ജില്ല സെക്രട്ടറി കെ.എസ്. റോസൽ രാജ്, പ്രസിഡണ്ട് പി.എച്ച്. നിയാസ്, കെ.കെ അബീദലി, ടി.കെ. രമേഷ് ബാബു, കെ.പി.രാജൻ, ടി.പി.പ്രഭേഷ്, കെ.എം. സലീം, ടി.കെ. മധു, ചന്ദ്രൻ കളരിക്കൽ  എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!