Kodungallur

മതിലകത്ത് കോഴിക്കട നടത്തുന്നയാൾ ഷോക്കേറ്റ് മരിച്ചു

മതിലകം ഓണച്ചമ്മാവിൽ കോഴിക്കട നടത്തുന്നയാൾ കടയിലെ മെഷീനിൽ നിന്നും ഷോക്കേറ്റ് മരിച്ച നിലയിൽ. ഓണച്ചമ്മാവ് റേഷൻ കടയ്ക്ക് പടിഞ്ഞാറ് ഭാഗം കോഴിപ്പറമ്പിൽ സത്യൻ്റെ മകൻ സനോജ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വൈകീട്ട് ആറ് മണിയുടെ വീട്ടിൽ നിന്നും കോഴിക്കടയിലേക്ക് പോയ ഇദ്ദേഹത്തെ രാത്രി വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും
എടുക്കാതായതിനെത്തുടർന്ന്  കോഴിക്കടയിലെത്തി നോക്കിയപ്പോഴാണ് നിലത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. കോഴികളുടെ തൂവൽ കളയുന്ന മെഷീനും നിലത്ത് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഈ മെഷീനിൽ നിന്നും ഷോക്കേറ്റ് ആണ്
അപകടമുണ്ടായതെന്നാണ് കരുതുന്നത്.  മൃതദേഹം കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മതിലകം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!