2025-26 അക്കാദമിക വർഷത്തെ പ്ലസ്‌ടു, എസ്. എസ്. എൽ. സി., യു. എസ്. എസ്. പരീ ക്ഷകളിൽ മിന്നുന്ന വിജയം കാഴ്‌ചവെച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,പൊന്നമ്മ ടീച്ചർ എന്റോവ്മെൻ്റ്, മേധ ടീച്ചർ എൻ്റോവ്മെൻ്റ് ഉൾപ്പെടെ മറ്റ് എന്റോവ്മെന്റുകളുടെ വിതരണം, പി. ബി. എം.ജി. എച്ച്. എസ്. എസ്., എൻ. എസ്. എസ്. യൂണിറ്റ് സഹപാഠിയുടെ ഭവന നിർമ്മാണത്തിനായി വാങ്ങി നൽകിയ സ്ഥലത്തിൻ്റെ ആധാര കൈമാറ്റം, പ്രത്യേക മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ടാലൻ്റ് പുരസ്‌കാര വിതരണം, വിവിധ സ്കോളർഷിപ്പുകളും അക്കാദമിക മികവും കിട്ടിയ കുട്ടികളെ ആദരിക്കലും സ്‌കൂൾ ശതാബ്‌ദി ഹാളിൽ വിജയോത്സവം 2026 എന്ന പേരിൽ നടന്നു.കായിക – പുരാവസ്‌തു -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.അദ്ധ്യക്ഷത വഹിച്ച കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ മന്ത്രിക്ക് വിദ്യാലയത്തിന്റെ സ്നേഹാദരവ് നൽകി.പി.ടി.എ. പ്രസിഡന്റ് ഇ.എ.ഇക്ബാൽ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഹാഷിക്ക്, വാർഡ് കൗൺസിലർ ഗീതാറാണി,SMC ചെയർമാൻ കെ.എസ്. കൈസാബ്,കൊടുങ്ങല്ലൂർ ക്ലസ്റ്റർ കൺവീനർ ഇ. ആർ.രേഖ, പി.ടി.എ വൈസ് പ്രസിഡൻ്റ് മനോജ് മാസ്റ്റർ,MPTA പ്രസിഡന്റ് സജ്‌ന സിബീഷ്,പി.ടി.എ എക്‌സി. മെമ്പർമാരായ എം.കെ ബേബി,എം.എച്ച് ഹാരിസൺ,ഉണ്ണി പണിക്കശ്ശേരി തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പാൾ രാജശ്രീ. എച്ച്. സ്വാഗതവും ഹെഡ്മാസ്റ്റർ പി. കെ സുനിൽകുമാർ നന്ദിയും പറഞ്ഞു
കൊടുങ്ങല്ലൂർ പി. ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

