Kodungallur

കൊടുങ്ങല്ലൂരിൽ പുഴുവരിച്ച പഴകിയ ഇറച്ചി പിടികൂടി; സ്ഥാപനം പൂട്ടിപ്പിച്ചു

കൊടുങ്ങല്ലൂരിൽ പുഴുവരിച്ച പഴകിയ ഇറച്ചി പിടികൂടി; സ്ഥാപനം അടപ്പിച്ചു
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയ്ക്ക് സമീപം വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയതും പുഴുവരിച്ചതുമായ ബീഫ് നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. പ്രദേശവാസികളുടെ വ്യാപകമായ പരാതിയെത്തുടർന്ന് നടത്തിയ അടിയന്തര പരിശോധനയിലാണ് പത്ത് കിലോയോളം വരുന്ന പഴകിയ മാംസം കണ്ടെടുത്തത്.
മൂത്തകുന്നം സ്വദേശിയായ വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള കച്ചവട സ്ഥാപനത്തിൽ നിന്നാണ് ഈ മാംസം പിടിച്ചെടുത്തത്. പരിശോധനയിൽ ഇറച്ചിയിൽ പുഴുക്കൾ അരിച്ച നിലയിലായിരുന്നുവെന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത പഴകിയ ഇറച്ചി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഉടനടി നശിപ്പിച്ചു. കടുത്ത ആരോഗ്യഭീഷണി ഉയർത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ നഗരസഭ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന നടന്നത്.
ഈ സ്ഥാപനത്തിനെതിരെ മുൻപും സമാനമായ രീതിയിൽ പരാതികൾ ഉയർന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാരും അധികൃതരും വ്യക്തമാക്കി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!