Kodungallur

കൊടുങ്ങല്ലൂർ ആല, പനങ്ങാട് സാഹിബിൻ്റെ പള്ളിയിൽ ശൈഖ് സയ്യിദ് മുനവർഷാ സാഹിബ് ഉപ്പാപ്പ തങ്ങളുടെ ആണ്ട് നേർച്ചക്ക് തുടക്കം

കൊടുങ്ങല്ലൂർ: വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുന്നത്, മഖാം സിയാറത്തിന് ശേഷം നടന്ന പതാക ഉയർത്തൽ തൃശ്ശിനാപ്പള്ളി സയ്യിദ് നഈം ഹസ്റത്ത് റഹ്മാനി നിർവ്വഹിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, മജ്ലിസുന്നൂർ വാർഷിക മഹാ സംഗമം, ബൈത്തുന്നൂർ ഭവന പദ്ധതിയുടെ താക്കോൽദാനം, എന്നിവ നടക്കും, തിങ്കളാഴ്ച മുന വർഷാ മൗലീദും, ദുആമജ്ലീസീനും ശേഷം അന്നദാനം നടക്കും എം.എൽ.എ.കെ.കെ.വത്സരാജ്, സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണവിനായക്, ഹാഫിള് അബു ശമ്മാസ് മൗലവി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസലാം ഫൈസി, മുഹമ്മദ് മിദി ലാജ് ഹാളിൽ ജലാലി, അസ്ഹറുദ്ദീൻ ഹുദവി എന്നിവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും പ്രസിഡൻ്റ് ഷാഹുൽ ഹമീദ് കണ്ണാംകുളം, സെക്രട്ടറി ടി.കെ.അഷറഫ് ലാംസി, ഖജാൻജി ഹമീദ് വൈപ്പിപ്പാടത്ത് എന്നിവരും മറ്റ് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകും

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!