Kodungallur Mathilakam

തീരദേശ മേഖലയിൽ രാസലഹരി വിൽപന നടത്തിയിരുന്ന രണ്ട് പേർ എം.ഡി.എം.എയുമായി പിടിയിൽ

മതിലകം : തീരദേശ മേഖലയിലെ യുവാക്കളെ കേന്ദ്രീകരിച്ച് മാരക രാസലഹരിയായ എം.ഡി.എം.എ (MDMA) വിൽപന നടത്തിയിരുന്ന രണ്ടുപേരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ തുഫാൻ സ്പെഷ്യൽ സ്‌ക്വാഡും  മതിലകം പോലീസും ചേർന്ന് പിടികൂടി.  നിലവിൽ മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ ചർച്ചിന് കിഴക്ക് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കരുപ്പടന്ന സ്വദേശി കണ്ണാംകുളം വീട്ടിൽ  ഇൻസമാമുൾ ഹഖ് (30) , മതിലകം കോട്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് അനസ് (31) എന്നിവരാണ് ആണ് അറസ്റ്റിലായത്. മതിലകം പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.

കേരള പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ (Emergency Response Support System) 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ റെയ്ഡ് ആസൂത്രണം ചെയ്തത്. മേഖലയിൽ ലഹരിമരുന്ന് വിൽപന വ്യാപകമാകുന്നുവെന്ന പരാതികളെത്തുടർന്ന്, പോലീസ് പ്രദേശത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, ഇന്ന് (11.07.2026) ഉച്ചയ്ക്ക് ശേഷം മതിലകം പള്ളിവളവ് കിഴക്ക് കുരിശടി ഭാഗത്തുനിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഏകദേശം 2 ഗ്രാം എം.ഡി.എം.എ. (MDMA) പിടിച്ചെടുത്തു.

തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ് ഐ പ്രദീപ് സി ആർ, എ എസ് ഐ ലിജു. ഐ ആർ, എസ് സി പി ഒ ബിജു.സി കെ, സി പി ഒ സുർജിത് സാഗർ, മതിലകം എസ് ഐ നെസിയ.എം.സാഹിബ്, എ എസ് ഐ പ്രജീഷ്, ജി എസ് സി പി ഒ  ഷനിൽ  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!