കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പുല്ലൂറ്റ് ചാപ്പാറ സ്വദേശി വെറ്റിലക്കാരൻ പറമ്പിൽ വീട്ടിൽ വിനീത് (36) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സൗമ്യ, അതുൽ മോഹൻ, ഏറാഫത്ത്, എ എസ് ഐ ബെനീഷ്, ജി എസ് സി പി ഒ ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

