എടവിലങ്ങ്: പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. എടവിലങ്ങ് ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിൻ്റെ ഭാര്യ നജ്മ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിൻ്റെ മുറ്റത്തു വെച്ചാണ് നജ്മയ്ക്ക് പാമ്പ് കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബുധനാഴ്ച വൈകിട്ട് മരണമടഞ്ഞു. ഖബറടക്കം ഇന്ന് രാവിലെ ഒൻപതിന് മാടവന കിഴക്കേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ . ഏക മകൻ : ഫർഹാൻ.
പാമ്പുകടിയേറ്റു വീട്ടമ്മ മരിച്ചു

