കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ വൻ മോഷണം. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഓട്ടു വിളക്കുകളും പൂജാ പാത്രങ്ങളുമാണ് മോഷണം പോയി .ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ജീവനക്കാരുമാണ് മോഷണ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വലിപ്പമേറിയ ഓട്ടു വിളക്കുകൾ, നിവേദ്യ പാത്രങ്ങൾ, മറ്റ് പൂജാ സാധനങ്ങൾ എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്.ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞട്ടുണ്ട് .സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൊടുങ്ങല്ലൂർ തിരുവള്ളൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ മോഷണം

