Kodungallur

സിതിസാഹിബ് മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ സ്നേഹഭവനം കൈമാറി

അഴീക്കോട് സിതിസാഹിബ് മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥിക്കായി നിർമ്മിച്ച സ്നേഹഭവനത്തിന്റെ ഉദ്ഘാടനവും താക്കോൽ കൈമാറ്റവും കൈപമംഗലം എം.എൽ.എ  കെ.കെ വത്സരാജൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എം ട്രസ്റ്റ് പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ ആമുഖഭാഷണവും ഹഫിദ.പി.എസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഇ ടി ടൈസൺമാസ്റ്റർ, അൽതാഫ് കെ എം എന്നിവർ മുഖ്യാതിഥികൾ
ആയിരുന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. സ്നേഹലത, എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ വി.എം. സുഹൈൽ, സ്കൂൾ മാനേജർ അബ്ദുൽ ഖയ്യൂം എ.എ,
എസ്.എസ്.എം ട്രസ്റ്റ് ട്രഷർ റഫീഫ് എം.കെ, പി.ടി.എ വൈസ് പ്രസിഡന്റ് പി.എ മനാഫ്, മാതൃസംഗമം പ്രസിഡന്റ് ജാസ്മിൻ.ഇ.ജെ, കെ.യു. അബ്ദുൽ വഹാബ്, തൻസീല യു.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്ഥലവും വീടും നിർമ്മിക്കുന്നതിനായി 12 ലക്ഷം രൂപയാണ് സ്വരൂപിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ടി.വി. സമീന സ്വാഗതവും ഡോ. ഫസീല. പി.കെ നന്ദിയും രേഖപ്പെടുത്തി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!