മതിലകം: ദേശീയപാത 66-ന്റെ മതിലകം ബൈപ്പാസിൽ കനോലി കനാലിന്റെ തീരഭാഗത്ത് സർവീസ് റോഡ് നിർമ്മിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ കടുത്ത യാത്രാദുരിതത്തിൽ. ബൈപ്പാസിലൂടെ ഇതിനകം വാഹനഗതാഗതം ആരംഭിച്ചിട്ടും സർവീസ് റോഡ് നിർമ്മിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മതിലകം പഞ്ചായത്തിലെ കനോലി കനാലിനോട് ചേർന്നുള്ള എട്ടാം വാർഡായ കിഴക്കുമ്പുറം ഭാഗത്താണ് ഈ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇവിടെയുള്ള ഇരുപത്തഞ്ചോളം വരുന്ന പട്ടികജാതി കുടുംബങ്ങളും ചെറുകിട കർഷകരുമാണ് യാത്രാസൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നത്. ആറുവരിപ്പാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലമുണ്ടായിട്ടും ദേശീയപാത അതോറിറ്റി (NHAI) യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു
ദേശീയപാത 66: മതിലകത്ത് സർവീസ് റോഡ് നിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തം

