Kodungallur

വിഷരാസമാലിന്യ വിഷയം; എറിയാട് യൂത്ത് കോൺഗ്രസും കെ.എസ്.യുവും നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം

എറിയാട് പഞ്ചായത്ത് പ്രദേശത്ത് വിഷരാസമാന്യം ഉപയോഗിച്ച് ഭൂമി   നികത്തിയതിൽ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മണ്ണ് നീക്കം ചെയ്യാത്ത എറിയാട് പഞ്ചായത്തിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പഞ്ചായത്തിലേക്ക് തള്ളി കയറുവാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സലീം കൈപ്പമംഗലം
പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഇസ്ഹാഖ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആസിഫ് മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത്‌ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി.കെ മുഹമ്മദ്, മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.എ മനാഫ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഇ.കെ സജീവൻ, സുഹറാബി മുഹമ്മദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹാരിസ് അഷ്റഫ്, മുഹമ്മദ് ഷോഹിബ്, പിഎ മുഹമ്മദ് ഷിംനാസ്, ഷമീന സുഹൈൽ, സിനാൻ ഇ.എ, സുമയ്യ, നിസാർ യൂബസാർ തുടങ്ങിയവർ സംസാരിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!