Kodungallur

കൊടുങ്ങല്ലൂരിൽ കർഷക ദിനാചരണം: മന്ത്രി ജനീഷ് ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ നഗരസഭയുടെയും മേത്തല -കൊടുങ്ങല്ലൂർ കൃഷിഭവനുകളെടും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണ പരിപാടി കൊടുങ്ങല്ലൂര്‍ നഗര സഭാ ചെയർപേഴ്സൺ ശ്രീമതി. ഹണി പീതാംബരന്‍ അവര്‍കളുടെ അധ്യക്ഷത യില്‍    ബഹു കായിക, യുവജനക്ഷേമ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉത്ഘാടനം  ചെയ്തു.  തുടര്‍ന്ന് മന്ത്രി കർഷകർക്കുള്ള അവാർഡുകൾ വിതരണം നടത്തി.  മേത്തല കൃഷി ഓഫീസർ റാഷിദ വി. കെ സ്വാഗതം ആശംസിച്ചു. തൃശൂർ ജില്ല കൃഷി ഓഫിസർ ശ്രീമതി നിമ്പ ഫ്രാങ്കോ ഇ ഇസ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേ്സൺ ശ്രീമതി സുമിത നിസാഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ കെ കെ രാധാകൃഷ്ണൻ, ശ്രീമതി റസോജ ഹരിദാസ്, ശ്രീ കെ എം രതീഷ്, ശ്രീമതി ലത ഉണ്ണികൃഷ്ണൻ, ശ്രീമതി ചൈതന്യ ബിജു, മറ്റു കൗൺസില്ലേഴ്‌സ്, ബാങ്ക് പ്രതിനിധികൾ, കാർഷിക വികസന സമിതി പ്രതിനിധികൾ, മാള ബ്ലോക്ക് ക്യഷി അസിസ്റ്റൻ്റ് ഡയറക്ടർ അജിത് സി ബി തുടങ്ങിയവർ ആശംസ അറിയിച്ചു. കർഷകർക്കുള്ള ക്വിസ് മത്സരം, ഓല മെടയൽ,  പൂ കെട്ടൽ, ഈർക്കിലി കീറൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. മുൻ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള സ്കൂൾ കുട്ടികളുടെ പോസ്റ്റർ മത്സരത്തിലുള്ള വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. സിഡിഎസ് പ്രവര്ത്തകരുടെ കലാ പരിപാടികൾ ചടങ്ങിൻ്റെ പ്രധാന ആകർഷണമായിരുന്നു. കൊടുങ്ങല്ലൂർ കൃഷി ഭവൻ കൃഷി അസിസ്റ്റൻ്റ് ചിത്ര  വി എസ് നന്ദി രേഖപ്പെടുത്തി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!