Kodungallur

തീരദേശ റെയിൽപാത:
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി.

കൊടുങ്ങല്ലൂർ : ഇടപ്പള്ളി മുതൽ താനൂർ വരെയുള്ള തീരദേശ റെയിൽവേ നടപ്പാക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അഡ്വ.വി.ഡി സതീശൻ, വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി  പി.കെ കുഞ്ഞാലി കുട്ടി, സ്പോഡ്സ്,യുവജന കാര്യമന്ത്രി അഡ്വ.ഒ.ജെ ജനീഷ് എന്നിവർക്ക് നിവേദനം നൽകി.
തീരദേശത്തിൻ്റെ വികസനത്തിനും യാത്രാ സൗകര്യത്തിനും തീർത്ഥാടന ട്യൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ഇടപ്പള്ളി -താനൂർ റെയിൽപാത നടപ്പാക്കാൻ നടപടി വേണമെന്ന് അഭ്യർത്ഥിയ്ക്കുന്ന നിവേദനം കൊടുങ്ങല്ലൂർ കോസ്റ്റൽ റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി. അശ്വിനി വൈഷ്ണവിൻ,കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർക്ക്
മുൻപ് നിവേദനം നൽകിയിരുന്നു. നിലവിൽ കന്യാകുമാരി മുതൽ ബോംബെ വരെയുള്ള റെയിൽ പാതയിൽ
കേരളത്തിൽ അറബി കടലിന്റെ സമാന്തരമായിട്ടുള്ള ഇടപ്പള്ളി മുതൽ താനൂർ വരെയുള്ള ഭാഗത്ത്  മാത്രമാണ് റെയിൽ പാത ഇല്ലാതിരിക്കുന്നത്. ഈ ഒരു പാതകൂടി നിർമ്മിക്കുകയാണെങ്കിൽ അടിയന്തിര ഘട്ടങ്ങളിൽ ഒരു സമാന്തര പാതയായി ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്. കൊച്ചി നേവൽ ബേയ്സിൽ നിന്നും ഏഴിമല നാവിക അക്കാദമിയിലേക്കുള്ള റെയിൽ വഴിയുള്ള ദൂരത്തിൽഏറെ കുറവു വരുന്നതാണ്. മാത്രമല്ല പുരാതന വ്യാപാര തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരും, മുസിരിസ് പൈതൃക പദ്ധതി പ്രദേശവും ഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ സ്ഥാനം പിടിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിൽ കൂടുതലായി ഈ പ്രദേശത്തെ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ഈ റെയിൽപാതക്ക് വേണ്ടി ശ്രമം നടത്തിവരുന്നത്. ഇടപ്പള്ളി താനൂർ റെയിൽപാത നിർദ്ധിഷ്ട ശബരിപാത യുമായി ബന്ധിപ്പിക്കുകയാണെങ്കിൽ തീർത്ഥാടന ടൂറിസം വികസനത്തിനും വഴിയൊരുക്കുന്നതാണ്.പ്രശസ്ത ക്ഷേത്രങ്ങളായ ഗുരുവായൂർ,തൃപ്രയാർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്കും അഴിക്കോട് തോമാസ്ലീക മാർത്തോമ പള്ളി, കൊടുങ്ങല്ലൂർ പേരമാൻ ജുമാ മസ്ജിദ് തുടങ്ങി ദിനേന അനേകായിരം ജനങ്ങൾ വന്ന് കൊണ്ടിരിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങൾ വഴിയാണ്  ഈ നിർദ്ദിഷ്ട തീരദേശ റെയിൽ കന്ന് പോകേണ്ടത്. ഈ വിഷയത്തിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട്
കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.പി.മാരായ ബന്നി ബഹന്നാൻ, ഹൈബി ഈഡൻ, കെ.സി.വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുൾ സമദ് സമദാനി. എന്നിവർക്കും നിവേദനം നൽകിയിരുന്നു.  കോസ്റ്റൽ റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമ്മാൻ സി.എസ് തിലകൻ, ജന.കൺവീനർ ശംസുദ്ദീൻ വാത്യേടത്ത്,
ട്രഷറർ ഡോ. ഹംസ കോണ്ടാമ്പുള്ളി,ചീഫ് കോഡിനേറ്റർ പി.എ സീതി മാസ്റ്റർ, വൈ ചെയർമ്മാൻമാരായ ഡോ.ചന്ദ്രൻ പുത്തേഴത്ത്, പ്രൊഫ.കെ അജിത, വി.ആർ രഞ്ജിത്ത്,സലീം തോട്ടുങ്ങൽ, കൺവീനർമാരായഅഡ്വ.ടി.പി അരുൺ മേനോൻ, കെ.എച്ച് ശശി കുമാർ തുടങ്ങിയവർ അടക്കമുള്ള പ്രമുഖർ അടങ്ങുന്ന കമ്മിറ്റിയാണ് നിവേദനം നൽകിയത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!