Kodungallur

“തകൃതോണം: ഡ്രോൺ – വിമാന എയർ ഷോ കുട്ടികൾക്ക് ആവേശമായി”

കൊടുങ്ങല്ലൂർ: തകൃതോണം മൂന്നാം ദിവസം കുട്ടികൾക്കും , മുതിർന്നവർക്കും ആവേശമായി എയർ ഷോ മൈതാനമുറ്റത്ത് അരങ്ങേറി . ഡ്രോണുകളും , അഞ്ചോളം ചെറു വിമാനങ്ങളും  ഉയർന്നുപൊങ്ങുകയും സെയ്ഫ് ലാൻഡിംങ്ങ് നടത്തുകയും ചെയ്തു . കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ സ്പേസ് ലാബ് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് കുട്ടികളും  യുവജനങ്ങളും  സ്വന്തമായി തയ്യാറാക്കിയ  വിമാനങ്ങൾ ഉയർന്നുപൊങ്ങിയത് .യുവജനങ്ങളുടെ ഹരമായ കളക്ടർ ബ്രോ കായിക വകുപ്പ് സെക്രട്ടറി എൻ പ്രശാന്ത് ഐ എ എസ്    എയർ ഷോ വീക്ഷിക്കുകയും , ഡ്രോണുകൾ തയ്യാറാക്കിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു . നടക്കാവ് മോഡലിൽ ബോയ്‌സ്  സ്കൂളിനെ നവീകരിക്കുന്നതിനെ ക്കുറിച്ച്  അദ്ദേഹം മന്ത്രിയുമായി ആശയവിനിമയം നടത്തി .വൈകുന്നേരം നടത്തിയ പൊതുസമ്മേളനത്തിൽ പ്രശസ്ത ഫിലിം ആർട്ടിസ്റ്റ് ആൻറണി പെപ്പെ മുഖ്യാതിഥിയായി  .

വൈകിട്ട് കലാഭവൻ മണിയുടെ സഹോദരി പുത്രൻ കലാഭവൻ രഞ്ജിത്ത് , ചിലങ്ക ഷെരീഫ് ചേർന്ന് അവതരിപ്പിച്ച  ഗാനമേളയെ തുടർന്ന് കരിന്തലക്കൂട്ടം  നാട്ടറിവ് പഠനകേന്ദ്രം  ഒരുക്കിയ   നാടൻ  പാട്ടുകളടങ്ങിയ കലാ വിരുന്നോടെ മൂന്നാം ദിനം പരിപാടികൾ അവസാനിച്ചു .
തിങ്കളാഴ്ച നാലാം ദിനം അഞ്ചു ജോസഫിന്റെ മ്യൂസിക്കൽ ഷോയാണ് പ്രധാന കലാവിരുന്ന് .

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!