കൊടുങ്ങല്ലൂർ : ലോകാനുഗ്രഹി മുഹമ്മദ് നബി (സ്വ)യുടെ 1501 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി
ചേരമാൻ മസ്ജിദിൽ ഇന്ന് രാവിലെ 4 മണിക്ക് നടന്ന പ്രഭാതിൽ നൂറുക്കണക്കിന് വിശ്വാസികൾ
ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു
മഹല്ല് പ്രസിഡന്റ് NA റഫീഖ് പതാക പതാക ഉയർത്തി
മുഹമ്മദ് നബിയുടെ സ്നേഹ സൗഹാർദ്ദ സന്ദേശം മുറുകെ പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു
തുടർന്ന് നടന്ന നബിദിന ഘോഷ യാത്ര മന്ത്രി അഡ്വ ഒ ജനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മഹല്ല് ഖത്തീബ് അബ്ദുൽ അസീസ് നിസാമി, മുദരിസ് ഹിഷാം അദനി, മഹല്ല് കമ്മിറ്റി
സെക്രട്ടറി വി എ ഇബ്രാഹിം
വൈസ് പ്രസിഡന്റ് ബഷീർ പി ഐ, ജോ.സെക്രട്ടറി നൗഷാദ്, ട്രഷറർ ടി എ ഹൈദരാലി, കമ്മറ്റി അംഗങ്ങളായ സിനീർ എം എം, നവാസ് കെ കെ, അജീബ് കെ ബി, ഹുസൈൻ എം കെ, അബ്ദുറഹ്മാൻ ഹാജി, അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് സുനൈസ് എന്നിവർ പങ്കെടുത്തു.
ചേരമാൻ മഹല്ല് നബിദിനാഘോഷം

