Kodungallur

ആക്രിക്കടയിൽ നിന്നും ചെമ്പ് പിച്ചള സാമഗ്രികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : ലോകമല്ലേശ്വരത്തുള്ള തമിഴ്നാട് സ്വദേശിയായ കാളിമത്തു (53) എന്നയാളുടെ ആക്രികടയോടനുബന്ധിച്ചുള്ള മുറിയിൽ നിന്നും 26.08.2026 തിയ്യതി  രാവിലെ 07 00 നും 07 30 നും ഇടയിലുളള സമയത്ത് ഏകദേശം 18000/- രൂപ വിലവരുന്നതായ ഏകദേശം 8 കിലോ തൂക്കം വരുന്ന പഴയ ചെമ്പ് വയറുകൾ, ഏകദേശം 6 കിലോ തൂക്കം വരുന്ന പഴയ പിച്ചള ടാപ്പുകൾ എന്നിവ  മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്കുശഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കരുനാഗപ്പള്ളി തൊടിയൂർ വില്ലേജ് മുഴങ്ങോടി വീട്ടിൽ കിടങ്ങന്നൂർ പുത്തൻവീട് വീട്ടിൽ സുനിൽ (44) എന്നയാളാണ് റിമാൻഡിൽ ആയത്.


സുനിൽ കൊടുങ്ങല്ലൂർ പാവറട്ടി ഗുരുവായൂർ ടെമ്പിൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് അടിപിടി കേസുകളിലും ലഹരിക്കപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഏഴ് കേസുകളിലും മദ്യലഹരിയിൽ മനുഷ്യ ജീവന് അപകടം വരുത്തുന്ന വിധം വാഹനം ഓടിച്ച രണ്ട് കേസിലും അടക്കം 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ അതുൽമോഹൻ, അറാഫത്ത്, അജയ്, ജിഎഎസ്ഐ സി ബി ,  സി പി  ഒ ഷെരീഫ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!