കൊടുങ്ങല്ലൂർ: അറിവിലൂടെ മനുഷ്യനെ സ്വതന്ത്രനാക്കുകയും സംഘടനയിലുടെ സമൂഹത്തെശക്തിപ്പെടുതുകയും അധ്വാനത്തിലുടെയും വ്യവസായത്തിലൂടെയും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുന്ന സമഗ്ര നവോത്ഥാനമാണ് ശ്രീ നാരായണ ഗുരുദേവൻ സൃഷ്ടിച്ചത്. മനഷ്യ പുരോഗതിക്കായി ലോകത്ത് ഇങ്ങനെഒരു സൃഷ്ടി നടത്തിയത് ഗുരുദേവനാണെന്നുംഅത് കൊണ്ടാണ് ലോകം മുഴുവനും ഗുരുദേവനെ ആരാധിക്കുന്നതുമെന്ന് എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ172-ാം മത് ഗുരുദേവ ജയന്തി ആഘോഷസമാപന സമ്മേളനംഅഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ തെക്കേ നടയിലെ നവരാത്രിമണ്ഡപത്തിൽ നടന്ന സമാപന സമ്മേളനം യുവജനക്ഷേമ- കായിക- രജിസ്ട്രേഷൻ മന്ത്രി അഡ്വ:ഒ ജെ ജനീഷ് ഉദ്ഘാടനംനിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി കെ പ്രസന്നൻ ആമുഖ പ്രസംഗം നടത്തി. യോഗം കൗൺസിലർ ബേബി റാം ഭദ്രദീപം പ്രകാശിപ്പിച്ചു. പ്രശസ്ത ഗുരുദേവ പ്രഭാഷകനും തത്വചിന്തകനുമായ ഡോ: എം എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ ഡി വിക്രമാദിത്യൻ, എം കെ തിലകൻ , ദിനിൽ മാധവ് , ജോളിഡിൽഷൻ, കെ എസ് ശിവറാം,ഷിയ വിക്രമാദിത്യൻ,കെഎ അനീഷ്,ഗീത സത്യൻ, എൻ എ സദാനന്ദൻശാന്തി, പി കെ ബാബു ശാന്തി, കണ്ണൻ ശാന്തി, തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ മുതൽ തെളിഞ്ഞ അന്തീരക്ഷം ഉച്ചയോടെ മഴക്ക് വഴി മാറിയെങ്കിലും ഗുരുദേവന്റെ അനുഗ്രഹത്താൽ മഴമാറിവീണ്ടും ആകാശം തെളിഞ്ഞു. ഇതോടെ ശാഖകളിൽ നിന്നും
പ്രവർത്തകർ ഘോഷയാത്ര പുറപ്പെടുന്ന കൊടുങ്ങല്ലൂരിലെ മുഗൾ മാൾ പരിസരത്തേക്ക് കാൽ നട ജാഥയായും വണ്ടികളിലുമായി ഒഴുകിയെത്തി.പീത പതാകളെന്തിയും താളമേളവാദ്യങ്ങളുടെ അകമ്പടികളോടെയുമാണ് ഘോഷയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന ഘോഷയാത്ര കൊടുങ്ങല്ലൂർ നഗരത്തെ അക്ഷരാർത്ഥത്തിൽ പീതസാഗരമാക്കി മാറ്റി. ഗുരുദേവ ഘോഷയാത്ര കാണാൻ റോഡിന് ഇരുവശവും തിങ്ങി കൂടിയ ജനങ്ങൾ യാത്രയേ വരവേറ്റതും പ്രവർത്തകരിൽ ആവേശം അലതല്ലി.ഇത്തവണത്തെ വർണ്ണശബളമായ ഘോഷയാത്ര കൊടുങ്ങല്ലൂർ യൂണിയന്റെ ശക്തി പ്രകടനവുമായി മാറി.
കൊടുങ്ങല്ലൂരിൽ SNDP ഗുരുദേവ ജയന്തി: മന്ത്രി അഡ്വ:ഒ ജെ ജനീഷ് ഉദ്ഘാടനംനിർവ്വഹിച്ചു.

