Kodungallur

കൊടുങ്ങല്ലൂരിൽ സ്ത്രീയുടെ കൈപിടിച്ചു തിരിച്ച്  മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയറ്ററിന് മുൻവശം വെച്ച് കാറിൽ ഇരുന്നിരുന്ന മേത്തല അഞ്ചപ്പാലം സ്വദേശിനി വലിയപറമ്പിൽ വീട്ടിൽ നിമിഷ (50) എന്നവരുടെ കൈപിടിച്ചു തിരിച്ച് പരിക്കേൽപ്പിച്ച്, ഇവരുടെ കൈയിലുണ്ടായിരുന്ന ഭർത്താവിന്റെ 12,000 രൂപ വിലവരുന്ന സാംസങ് കമ്പനിയുടെ A05 മോഡൽ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി കൊണ്ടുപോയ കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ സ്വദേശി തേക്കിൻവീട്ടിൽ വിഷ്ണു (29) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


വിഷ്ണു, കൊടുങ്ങല്ലൂർ, വലപ്പാട്, കാട്ടൂർ, നെടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും ഒരു വധശ്രമക്കേസിലും മൂന്ന് മോഷണക്കേസിലും മൂന്ന് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. അതുൽ മോഹനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!