എംഇഎസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മറ്റി എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽഒരുക്കിയ ഓണം സൗഹൃദ സദസ്സ് പഴയ കാലങ്ങളിലെ സൗഹൃദത്തിന്റെ മാധുര്യം അയവിറക്കുന്ന സംസാരങ്ങളുമായി സൗഹൃദം പൂത്തുലഞ്ഞ സായാഹ്നസദസ്സായി മാറി.
എം ഇ എസ് കൊടുങ്ങല്ലൂർ താലൂക്ക് പ്രസിഡണ്ട് എ.എ.മുഹമ്മദ് ഇക്ബാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ബഹു കൈപ്പമംഗലം എം.എൽ.എ. കെ.കെ.വൽസരാജ് ഓണം സൗഹ്യദ സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു
പാരസ്പര്യങ്ങള്‍ക്ക് പകരം സങ്കുചിതത്വം വ്യാപകമാകുന്ന സമയത്ത് സൗഹൃദത്തിന്റെ വന്മലകളാവാന് സമൂഹത്തിലെ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാവണം എന്ന് അദ്ദേഹം ഉണര്‍ത്തി.
എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.രാജൻ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്,
എറിയാട് പഞ്ചായത്ത് പാർലമെന്റെറി പാർട്ടി ലീഡർ പി.കെ.മുഹമ്മദ്, സാഹിത്യകാരൻ ബക്കർ മേത്തല, തിരക്കഥാകൃത്ത് പി.എസ്. റഫീക്ക്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എ.ഷിഹാബ് ഡി.സി.സി സെക്രട്ടറി മഹേഷ് പി.എച്ച്, എറിയാട് ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി. സജീവൻ, നാടൻ പാട്ട് കലാകാരൻ ഗോപാലൻ, ഡോ.കെ.പി.സുമേധൻ,എം ഇ എസ് ജില്ലാ പ്രസിഡണ്ട് പി.കെ.മുഹമ്മദ് ഷമീർ, സെക്രട്ടറി. കെ.എം.അബ്ദുൾ ജമാൽ, എം ഇ എസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ. നവാസ് കാട്ടകത്ത്, മഹിള കോൺഗ്രസ് മുൻ ജന: സെക്രട്ടറി ജയലക്ഷ്മി ടീച്ചർ
തുടങ്ങി വ്യത്യസ്ത മത രാഷ്ട്രീയ സന്നദ്ധ സംഘടനകളില്‍ പെട്ട നിരവധി പേര് സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
പരസ്പര കൊടുക്കല്‍ വാങ്ങലുകള്‍ ഇനിയും ശക്തിപ്പെട്ടുവരേണ്ടതിന്റെ ആവശ്യം ഓരോരുത്തരും ഊന്നിപ്പറഞ്ഞു.
എംഇഎസ് ഭാരവാഹികളായ മുഷ്താക്ക് മൊയ്തീൻ, ബാബു കറുകപ്പാടത്ത്, സലീം അറക്കൽ, എ.എ. സഈദ്, ഇ.ഐ. അസ്ലം, വി.കെ.അബ്ദുൾമജീദ്. നൈജു, റമീസ്, സമദ് പുത്തൻചാൽ
തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്കി.
എം ഇ എസ് കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറി പി.എ.സൈത് മുഹമ്മദ് മാസ്റ്റർ സ്വാഗതവും ട്രഷറർ നാസർ കാട്ടകത്ത് നന്ദിയും പറഞ്ഞു.
ഓണത്തിന്റെ സമൃദ്ധിയും സൗഹാർദവും ഉള്‍ചേര്‍ന്ന മഹത്തായ സൗഹൃദം പൂത്തുലഞ്ഞ സായാഹ്നത്തിൽ
മനസില്‍ കുളിര് കോരിയിടുന്ന നിര്‍വൃതിയുമായി പരസ്പരം ചിരിച്ചും ആശ്ലേഷിച്ചുമാണ് സൗഹൃദ സംഗമത്തിനെത്തിയവര്‍ യാത്ര പറഞ്ഞത്.
ഗൃഹാതുര സ്മരണകളുണർത്തി എം ഇ എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മറ്റി ഓണം സൗഹൃദ സദസ്സ്

