മതിലകം: കിഴക്കുംപുറത്തെ 22 കുടുംബങ്ങൾക്ക് പ്രധാന റോഡിലെത്തുന്നതിനുള്ള വഴി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അടച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. അടച്ച വഴി തുറക്കുകയും 22 കുടുംബങ്ങൾക്കും സ്ഥിരമായി മെയിൻ റോഡിലേക്ക് എത്തുന്നതിനുള്ള ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയ വഴി നിർമാണം ആരംഭിക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരക്കാർ വ്യക്തമാക്കി.
തുടർന്ന് സ്ഥലം എം.എൽ.എ കെ.കെ. വത്സരാജ് സ്ഥലത്തെത്തി സമരക്കാരുമായും, ദേശീയപാത നിർമാണ കമ്പനിയായ ശിവാലയ അധികൃതരുമായി എം.എൽ.എ ചർച്ച നടത്തി. തുടർന്ന് വീട്ടുകാർക്ക് സഞ്ചരിക്കുന്നതിനുള്ള പുതിയ വഴിയുടെ നിർമാണം കമ്പനി ആരംഭിക്കുകയും
രണ്ടുദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് നാട്ടുകാർ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.
മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, പഞ്ചായത്തംഗം സുനിൽ പി. മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും, പൊതുപ്രവർത്തകരും ഉപരോധ സമരത്തിൽ പങ്കെടുത്തു.
സമരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആർ.രതീഷ് കുമാർ, മതിലകം സി.ഐ വി.വി.വിമൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
മതിലകത്ത് വഴി അടച്ചതിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു

