Kodungallur

മുസിരിസിൽ കയാക്കിംഗ്, കനോയ് ജലസാഹസിക വിനോദങ്ങൾ തുടങ്ങി

കൊടുങ്ങല്ലൂർ: മുസരിസ് പദ്ധതി പ്രദേശമായ കോട്ടപ്പുറത്ത് 17.10.2026 ന്‌ രാവിലെ 10.30 ന് ജലസാഹസിക വിനോദങ്ങൾ സംസ്ഥാന കായിക, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ ഓ ജെ ജനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മുസരീസ് പദ്ധതി പദ്ധതി പ്രദേശങ്ങളിലുള്ള ജല സാഹസിക സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ കോട്ടപ്പുറം വാട്ടർ ഫ്രണ്ട് , പറവൂർ വാട്ടർ ഫ്രണ്ട് എന്നിവ കേന്ദ്രീകരിച്ച് 26 ഓളം കയാക്കുകളും പതിനാലോളം കനോയികളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ടൂറിസ്റ്റുകൾക്കായിനാലുവർഷത്തോളമായി മുടങ്ങിക്കിടന്നിരുന്ന പൈതൃക കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോട്ട് സർവീസുകളും ഉടൻ പുന:രാരംഭിക്കുന്നതാണെന്ന് മന്ത്രി പ്രസ്താപിച്ചു. ഇതിന്റെ ഭാഗമായി ആറു പേർക്ക് കയറാവുന്ന രണ്ട് വാട്ടർ ടാക്സികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 24 പേർക്ക് കയറാവുന്ന മൂന്നു ബോട്ടുകൾ മൂന്നുമാസത്തിനകം പദ്ധതി പ്രദേശത്ത് പ്രവർത്തനമാരംഭിക്കുന്നതാണ്. കൊടുങ്ങല്ലൂർ നഗരസഭ അദ്ധ്യക്ഷ ശ്രീമതി ഹണി പീതാംബരൻ, പറവൂർ നഗരസഭ അധ്യക്ഷനും മുസിരിസ് ഡയറക്ടർ ബോർഡ് അംഗവുമായ ശ്രീ രമേശ് ഡി കുറുപ്പ്, നഗരസഭ കൌൺസിലർ ശ്രീ വി എം ജോണി  മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ ശ്രീ ഷൈൻ കെ എസ്  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!