കൊടുങ്ങല്ലൂർ: ഒക്ടോബർ 24, 25 തിയ്യതികളിൽ നടന്ന മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനo CPI ദേശീയ കൗൺസിൽ അംഗം കെ. രാജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 25 ന് പണിക്കേഴ്സ് ഹാളിൽ ഇ ബി ഫൈസൽ നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ AlYF മണ്ഡലം സെക്രട്ടറി അഡ്വ. വി.എസ് ദിനൽ റിപോർട്ട് അവതരിപ്പിച്ചു. AlYF ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, CPI സംസ്ഥാന കൗൺസിൽ അംഗം സെക്രട്ടറി ടി.കെ.സുധീഷ് CPI ജില്ലാ എക്സിക്യുട്ടീവ് അംഗം സി.സി. വിപിൻ ചന്ദ്രൻ, മണ്ഡലം സെക്രട്ടറി അഡ്വ. വി.ആർ സുനിൽ കുമാർ, പി.പി സുഭാഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഭാരവാഹികളായി ടി.ആർ. ജിതിൻ സെക്രട്ടറി, അഡ്വ: വി.എസ് ദിനൽ പ്രസിഡണ്ട്, എന്നിവരേയും ജോയിന്റ് ഭാരവാഹികളായി, സ്റ്റെഫിൻ മൈക്കിൾ,, സി.എസ് സംഗീത് റാഫി,
വൈസ് പ്രസിഡണ്ടു മാരായി എം.യു. ഷിനി ജ, അർജുൻ കെ.എ.എസ്,സോളമൻ കെ ആന്റണി എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
AIYF കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം നടന്നു.

