കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന LP, UP അധ്യാപകർക്കായുള്ള പരിശീലന പരിപാടിയാണ് നവജീവനം. കുട്ടികളുടെ നിലവാരത്തിന് അനുസൃതമായ പഠനതന്ത്രങ്ങൾ ക്ലാസ്മുറികളിൽ പ്രയോഗിക്കുന്നതിനും, കൂടുതൽ ഫലപ്രദമായ രീതിയിൽ വിഷയാടിസ്ഥാനത്തിലുള്ള പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൊടുങ്ങല്ലൂർ KKTMGGHS സിൽ നടന്ന പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ AEO P മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.കൊടുങ്ങല്ലൂർ BPC R A നവാബ് സ്വാഗതം ആശംസിച്ചു. കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ ഗീതറാണി,കൊടുങ്ങല്ലൂർ KKTMGGHSS PTA പ്രസിഡൻ്റ നിത്യ സിബിൻ എന്നിവർ സംസാരിച്ചു.കൊടുങ്ങല്ലൂർ KKTMGGHSS HM ഷൈനി ടീച്ചർ നന്ദി പറഞ്ഞു.
കൊടുങ്ങല്ലൂർ BRC യുടെ കീഴിൽ നവജീവനം LP, UP അധ്യാപകർക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

