കൊടുങ്ങല്ലൂർ നഗരസഭയുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി നമുക്കൊന്നിക്കാം… കേരളോത്സവത്തെ വരവേൽക്കാം!എന്ന മുദ്രവാക്യമുയർത്തി വിളംബര ജാഥ സംഘടിപ്പിച്ചു.വിളംബര ജാഥ നഗരസഭ ചെയർ പേഴ്സൺ ഹണി പീതാംബരൻ ഫ്ലാഗ് ഓഫ് ചെയ്തു.വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിളംബരജാഥ കൊടുങ്ങല്ലൂർ നഗരസഭയിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സമാപിച്ചു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,കൗൺസിലർമാർ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ ജീവനക്കാർ,വിവിധ ക്ലബ്ബ് അംഗങ്ങൾ തുടങ്ങി കലാ-കായിക രംഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പേർ ജാഥയിൽ പങ്കെടുത്തു.
കൊടുങ്ങല്ലൂർ നഗരസഭയുടെ നേത്യത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു

