കൊടുങ്ങല്ലൂർ: എസ്.എൻ. പുരത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം, യാത്രക്കാരനായ യുവാവിന് പരിക്ക്. എറിയാട് സ്വദേശി ആൽവിൻ (17) നാണ് പരുക്കേറ്റത്, ഇയാളെ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്. എൻ. പുരം പനങ്ങാട് സ്കൂളിനടുത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ ആണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. പോസ്റ്റിലിടിച്ച കാർ മറിയുകയും ചെയ്തു.
കാർ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് അപകടം

