കൊടുങ്ങല്ലൂർ : നീറ്റ് പരീക്ഷ അഴിമതി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ക്രൂരമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി യുടെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യെയും സഹ പ്രവർത്തകർക്കുനേരെ ഡൽഹി പോലിസും നടത്തിയ ആക്രമങ്ങളിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.വി. രമണൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി ടി. എം. നാസർ ഉദ്‌ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് ഇ.എസ്. സാബു, അഡ്വ:പി.എച്ച്. മഹേഷ്, കെ.എസ്. കമറുദ്ദീൻ കെ.പി.സുനിൽകുമാർ ,നിഷാഫ് കുര്യാപ്പിള്ളി പി. ദിലീപ് ,ടി.കെ. ലാലു , സനിൽ സത്യൻ ,ജോളി ഡിൽഷൻ, കെ.ജി. മുരളീധരൻ, ഡിൽഷൻ കൊട്ടെക്കാട് എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു
സുനിൽ കളരിക്കൽ, അരുൺ അശോക് , കവിത മധു
എന്നിവർ നേതൃത്വം നൽകി.
നീറ്റ് സമരം: രാഹുൽ ഗാന്ധിയെ തടഞ്ഞതിൽ കൊടുങ്ങല്ലൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

