Kodungallur Thrissur

എടമുട്ടം തീപിടിത്തം: കോടികളുടെ നാശനഷ്ടം

തൃശൂർ: ഇന്നലെ രാത്രി എടമുട്ടം പാലപ്പെട്ടിയിൽ ഉണ്ടായ തീപിടിത്തത്തിൽ സ്ഥാപനത്തിന് കോടികളുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക വിവരം. പാലപ്പെട്ടിയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഏരിയൻ tools & components എന്ന സ്ഥാപനത്തിലാണ് രാത്രി പന്ത്രണ്ട് മണിയോടെ തീപിടിത്തമുണ്ടായത്.
സ്ഥാപനത്തിലെ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.  കെട്ടിടത്തിനും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായി. ഗുരുവായൂർ, നാട്ടിക, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നും
നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി   മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ കെടുത്താനായത്. ഇലക്ട്രിസിറ്റി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.


        

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!