കൈപ്പമംഗലം: പനമ്പിക്കുന്നിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. പനമ്പിക്കുന്ന് സെന്ററിലൂടെ ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനു പിന്നിലാണ് ട്രാവലർ ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും കീഴ്മേൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരി കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനയെ കൈപ്പമംഗലം ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്കും ട്രാവലറിലെ യാത്രക്കാർക്കും പരിക്കേറ്റിട്ടില്ല. അപകടവിവരം അറിഞ്ഞ് കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടം; കാർ തലകീഴായി മറിഞ്ഞു

