പറവൂർ: അടിപിടിയിൽ ബസ് ഡ്രൈവർ സിബി മരിച്ചതിനെ തുടർന്ന് പ്രതിയായ ചെറായി സ്വദേശി ആയുഷ് ഓടിച്ചിരുന്ന കണ്ണകി എന്ന സ്വകാര്യ ബസ് തല്ലിത്തകർത്തു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.
പറവൂർ ബസ് സ്റ്റാൻഡിൽ ബസ് എത്തിയപ്പോഴാണ് 3 പേർ ചേർന്ന് ബസിന്റെ മുഴുവൻ ചില്ലുകളും അടിച്ചു തകർത്തത്.
സംഭവം കണ്ടുനിന്ന നാട്ടുകാർ അറിയിച്ച ഉടനെ പറവൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടി.
ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബസ് തകർത്ത മൂന്നു പേരും മരിച്ച സിബിയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവറുടെ മരണം: പറവൂരിൽ സ്വകാര്യ ബസ് തല്ലിത്തകർത്തു

