Paravoor

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ പരസ്യം: പറവൂരിൽ സൈബർ തട്ടിപ്പ്

പറവൂർ: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ധനസഹായ വാഗ്ദാനത്തിൽ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് പറവൂർ സ്വദേശിക്ക് പണം നഷ്ടമായി. ‘ധൻ ധൻ യോജന’ പദ്ധതിയിലൂടെ 5,000 രൂപ ധനസഹായം ലഭിക്കുമെന്ന ഇൻസ്റ്റഗ്രാം പരസ്യം വിശ്വസിച്ച മാച്ചാംതുരുത്ത് സ്വദേശി ഡയാൻ ഫ്രാൻസിസിനാണ് 2,499 രൂപ നഷ്ടമായത്.

മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉൾപ്പെടുത്തിയ സന്ദേശം കണ്ടാണ് ഡയാൻ ഫ്രാൻസിസ് ലിങ്കിൽ പ്രവേശിച്ചത്. തുടർന്ന് നൽകിയ നിർദേശങ്ങൾ അനുസരിച്ച് വിവരങ്ങൾ രേഖപ്പെടുത്തി ഓൺലൈൻ പേയ്‌മെന്റ് നടത്തിയതോടെയാണ് തട്ടിപ്പ് നടന്നത്. തുക നഷ്ടമായെന്ന് മനസ്സിലായതോടെ അദ്ദേഹം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. ഡയാൻ പറവൂർ പൊലീസിന് നൽകിയ പരാതി ആലുവ സൈബർ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സർക്കാർ പദ്ധതികളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളും ലിങ്കുകളും പരിശോധിക്കാതെ വിശ്വസിക്കരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ സർക്കാർ അറിയിപ്പുകളിലൂടെയോ മാത്രമേ ഇത്തരം വിവരങ്ങൾ സ്ഥിരീകരിക്കാവൂ എന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്.

You may also like

Kerala Paravoor

ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ

പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി
error: Content is protected !!