പറവൂർ പെരുവാരത്ത് കാർ തലകീഴായി മറിഞ്ഞു അപകടം. ഇന്ന് (7-4-2026) രാവിലെ 8 മണിയോടെ പെരുവാരം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.
പറവൂർ പുല്ലംകുളം ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വൈദ്യുതി തൂണിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
കാർ യാത്രക്കാരിയായിരുന്ന യുവതികളിൽ പരിക്കേറ്റ ഒരാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

