Paravoor

പറവൂരിൽ പോലീസിന്റെ അടുത്ത് നിന്നും ചാടി രക്ഷപ്പെട്ട രണ്ടാമത്തെ പ്രതിയും പിടിയിലായി

എറണാകുളം പറവൂരിൽ വച്ച് പോലീസുകാരെ വെട്ടിച്ചു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പത്തനംതിട്ട പഴകുളം റസൽ മൻസിൽ വീട്ടിൽ റസൽ (20 ) നെ  പോലീസുകാരും നാട്ടുകാരും ചേർന്ന് പിടികൂടി.
  എറണാകുളം ചേരാനല്ലൂർ ഭാഗത്തുള്ള ഇടപ്പിള്ളി തോടിൽ നിന്നും അതിസാഹസീകമായാണ് പിടികൂടിയത്.
   കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു പോയതിനു ശേഷം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പ്രതിയുടെ വീടിൻെറ പരിസര പ്രദേശങ്ങളിലും പോലീസ്  നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ ലുക്ക്‌ ഔട്ട്‌ നോടീസ് പുറത്തിറക്കിയിരുന്നു.
  ഇടപ്പിള്ളി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി. പിൻതുടർന്ന പോലീസ് വട്ടേക്കുന്നം ഭാഗത്തെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പിൽ പ്രതി ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
   ഇടപ്പിള്ളി തോട്ടിലേക്ക് ചാടിയെ പ്രതിയെ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പിടിച്ചത്.

You may also like

Kerala Paravoor

ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ

പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി
error: Content is protected !!