Irinjalakuda Thrissur

കൂടൽമാണിക്യത്തിൽ വീണ്ടും ആന ഇടഞ്ഞു ; അനിഷ്ട സംഭവങ്ങൾ ഒന്നുമില്ല

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്.

തിങ്കളാഴ്ച്ച രാത്രി വിളക്കിനെഴുന്നെള്ളിപ്പ് കഴിഞ്ഞ് മഹാത്മാഗാന്ധി ലൈബ്രറിയുടെ പുറകു വശത്തുള്ള വടക്കേക്കര റോഡിലെ ദേവസ്വം വക സ്ഥലത്ത് കൊണ്ടുപോയി തളയ്ക്കുന്ന നേരത്താണ് ഗോപാലൻ ചെറുതായി ഒന്ന് ഇടഞ്ഞത്. ചുറ്റിലുമുണ്ടായിരുന്ന നാലഞ്ചു തെങ്ങുകൾക്ക് കേടു പറ്റിയതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.

പാപ്പാന്മാർ ഉടൻ തന്നെ ആനയെ തളയ്ക്കുകയും ചെയ്തു.

മെയ് 1ന് ആന ഇടഞ്ഞുണ്ടായ അപകടത്തിൽ രണ്ടാം പാപ്പാൻ  ശ്രീക്കുട്ടൻ (25) ആനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!