Kaipamangalam

വാട്ടർ അതോറിറ്റിയുടെ ഒന്നര ലക്ഷം വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

കയ്പമംഗലം : എടത്തിരുത്തി സി.വി സെൻ്റർ വടക്ക് ഭാഗത്ത് വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കാസ്റ്റ് അയൺ സ്പെഷൽസ് മോഷ്ടിച്ച കേസിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ ഈരാറ്റു വീട്ടിൽ ഗോകുൽ (36), ഭഗവതി പറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.

എടത്തിരുത്തി പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ് ജോലികൾക്കായി എത്തിച്ച 1,44,535 രൂപ വിലവരുന്ന സാമഗ്രികളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. മോഷണം നടന്ന സ്ഥലത്തുനിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.   നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

പ്രതികൾ ചെന്ത്രാപ്പിന്നി, പുളിഞ്ചോട്, പാലപ്പെട്ടി എന്നീ സ്ഥലങ്ങളിലെ ആക്രി കടകളിൽ വിൽപന നടത്തിയിരുന്ന മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്.

കയ്പമംഗലം പോലീസ് സ്‌റ്റേഷൻ എസ് എച്ച് ഒ  ബിജിത്ത്, എസ് ഐ ഫാതിൽ റഹ്‌മാൻ, ജി എസ് ഐ ജെയ്‌സൻ, ജി എ എസ് ഐ രമേഷ്, ജി എസ് സി പി ഒ മാരായ സുനിൽകുമാർ, ജോസഫ്, സിനോജ്, സി പി ഒ ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

You may also like

Kaipamangalam Thrissur

കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ കാപ്പ ചുമത്തി;

കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പോത്താംപറമ്പിൽ വീട്ടിൽ മനു(34) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വലപ്പാട് കരയാമുട്ടം
Kaipamangalam Kodungallur

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ദേശീയപാതയിൽ കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്. കയ്പമംഗലം കാളമുറി സ്വദേശികളായ വലിയപറമ്പിൽ ഹിതുൻ (18), കുമ്പളത്ത് അമൽ എന്നിവർക്കാണ്
error: Content is protected !!