തൃശ്ശൂർ: ചെന്ത്രാപ്പിന്നിയിൽ ദേശീയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ചെന്ത്രാപ്പിന്നി സെന്ററിന് തെക്ക് ഭാഗത്ത്ബൈപ്പാസ് റോഡിലെ സർവീസ് റോഡിൽ ബസ് സ്റ്റോപ്പിനടുത്ത് നിന്നുമാണ് ചെടി കണ്ടത്. 10 സെന്റിമീറ്റിലധികം ഉയരമുള്ളതാണ് ചെടി. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് കൊടുങ്ങല്ലൂർ എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
ചെന്ത്രാപ്പിന്നിയിൽ ദേശീയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

