Mala Thrissur

റോഡിൽ കുപ്പിച്ചില്ല് എറിഞ്ഞ് സാമൂഹ്യവിരുദ്ധർ; വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതം

പുത്തൻചിറ: മാണിയങ്കാവ് മുതൽ കുന്നത്തേരി റോഡ് വരെയുള്ള വിവിധ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധർ സോഡാ കുപ്പികൾ അടിച്ചുടച്ച് റോഡിൽ നിക്ഷേപിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുത്തൻചിറ ഗ്രാമപഞ്ചായത്ത് രംഗത്ത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ജനങ്ങൾ കൂടുതലായി സഞ്ചരിക്കുന്ന റോഡുകളിലാണ് കുപ്പിച്ചില്ലുകൾ വ്യാപകമായി ചിതറിക്കിടന്നത്. ഇതുമൂലം നിരവധി വാഹനങ്ങളുടെ ടയറുകൾ പഞ്ചറാവുകയും അതിരാവിലെ നടക്കാനിറങ്ങിയ ചിലരുടെ കാലുകളിൽ കുപ്പിച്ചില്ലുകൾ കയറി പരിക്കേൽക്കുകയും ചെയ്തു.

മാണിയങ്കാവ് പ്രദേശത്ത് വാർഡ് മെമ്പർ ടി. എസ്. ഷാജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് റോഡുകളിൽ നിന്ന് കുപ്പിച്ചില്ലുകൾ നീക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.


സംഭവത്തെ പുത്തൻചിറ ഗ്രാമപഞ്ചായത്ത് ശക്തമായി അപലപിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ പോലീസ് അടിയന്തരവും ശക്തവുമായ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നിലുള്ള കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!