Kaipamangalam Thrissur

കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാൾ അറസ്റ്റിൽ

കയ്പമംഗലം : ഓപ്പറേഷൻ തൂഫാൻ പ്രകാരം ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസ് (24) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.27-10-2026 തിയ്യതി ഉച്ചക്ക് 12.00 മണിയോടെ പ്രതിയുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീടിനകത്തെ കിടപ്പ് മുറിയുടെ ബെഡ് ഷീറ്റിനടിയിൽ നിന്ന് 2.930 ഗ്രാം MDMA പിടിച്ചെടുത്തത്. പിടിച്ചെടുത്ത MDMA ഇന്റർമീഡിയറ്റ് അളവിലുള്ളതാണ്.

തൃശ്ശൂർ റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ ജയൻ, ഡാൻസാഫ് എസ് ഐ പ്രദീപ്, എ എസ് ഐ ലിജു ഇയ്യാനി, എസ് സി പി ഒ ബിജു, സി പി ഒ മാരായ നിഷാന്ത്, സുർജിത് സാഗർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രഞ്ജിത്ത് കെ, എസ് ഐ മാരായ അനന്തകൃഷ്ണൻ, തോംസൺ ആന്റണി, എസ് സി പി ഒ മിഥുൻ ലാൽ, സി പി ഒ ആഷിഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!