നാട്ടിക: ദേശീയപാത നാട്ടിക സെന്ററിൽ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. വടക്ക് ഭാഗത്തുനിന്നും എറണാകുളം ദിശയിൽ കേടുവന്ന് നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. ടാങ്കർ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി സിദ്ധീക്ക് (44) ന് കാലിന് ഗുരതര പരിക്കേറ്റു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്സുസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ടാങ്കർ ലോറിയുടെ കാബിൻ വെട്ടി പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ ഉടൻ തന്നെ തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയ എത്തിച്ചു.
നാട്ടിക ദേശീയപാതയിൽ അപകടം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർ ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്

