ഇരിങ്ങാലക്കുട : ഷിഗെല്ല ബാധിച്ച് മാപ്രാണം സ്വദേശിയായ 43കാരൻ മരിച്ചു.
വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ മരിക്കുകയായിരുന്നു.
രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
ഷിഗെല്ല ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു

