ഇരിഞ്ഞാലക്കുട നഗരമധ്യത്തിൽ വൻ തീപിടിത്തം, ടൗണിൽ പ്രവർത്തിക്കുന്ന സ്മിതാസ് റെഡിമെയ്ഡ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്, ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം, കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്, ഈ ഭാഗം പൂർണ്ണമായും കത്തിയമർന്നു. ഇരിഞ്ഞാലക്കുട, മാള, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള ഫയർ യൂണിറ്റുകൾ എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് പുലർച്ചെ മൂന്നരയോടെ തീയണച്ചത്. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
ഇരിഞ്ഞാലക്കുട നഗരമധ്യത്തിൽ വൻ തീപിടിത്തം

