തൃപ്രയാർ: റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ യാത്രികരെ മറ്റൊരു കാറിലെത്തിയ സംഘം ആക്രമിക്കുകയും 16 ലക്ഷത്തിലേറെ രൂപ കൊള്ളയടിക്കുകയും ചെയ്തെന്ന് പരാതി. തൃപ്രയാർ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപം ഇന്നലെയാണ് സംഭവം.
കാറിന്റെ ചില്ല് തകർത്ത് മുളക് പൊടി സ്പ്രേ ചെയ്താണ് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി. പാലക്കാട് സ്വദേശികളാണ് ആക്രമത്തിനിരയായത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമി സംഘം എത്തിയ ഇന്നോവയുടെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
പരാതിക്കാർ എന്തിനാണ് ഇത്രയും പണം കയ്യിൽ കൊണ്ടുവന്നതെന്നും ഇവർ തൃപ്രയാറിൽ എത്തിയത് എന്തിനാണെന്നും പോലീസിൻ്റെ അന്വേഷണ പരിധിയിലുണ്ട്.
തൃപ്രയാറിൽ വൻ കവർച്ച: കാർ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്ത് പണം തട്ടിയെടുത്തു

