Thrissur

എടവിലങ്ങ് കടപ്പുറത്ത് തടയണ നിർമാണം ദ്രുതഗതിയിൽ; എം.എൽ.എ സന്ദർശിച്ചു

എടവിലങ്ങ്: പ്രദേശത്തെ രൂക്ഷമായ കടലേറ്റത്തിന് താൽക്കാലിക പരിഹാരം കാണുന്നതിനായി എടവിലങ്ങ് പഞ്ചായത്തിൽ തടയണ നിർമാണം ആരംഭിച്ചു. കൈപ്പമംഗലം എം.എൽ.എ കെ.കെ. വത്സരാജ് പുതിയ റോഡ് കടപ്പുറത്തെ നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി.
പഞ്ചായത്തിന്റെയും എം.എൽ.എയുടെയും നിരന്തരമായ ഇടപെടലിനെത്തുടർന്ന് ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും പദ്ധതിക്കായി നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു.  ഈ തുക വിനിയോഗിച്ചാണ് അടിയന്തര പ്രാധാന്യത്തോടെ പഞ്ചായത്ത് ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങളിലേക്ക് കടന്നത്.
എം.എൽ.എയോടൊപ്പം എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. കൈലാസൻ, വൈസ് പ്രസിഡന്റ് സുനിത മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ നിഷ അജിതൻ, അനുഷ പ്രമോദ്, എം.എ. ഹരിത, ശ്രീകുമാർ വലിയപറമ്പിൽ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. വരും ദിവസങ്ങളിൽ നിർമാണം പൂർത്തിയാക്കി തീരദേശവാസികളുടെ ആശങ്കയ്ക്ക് അറുതി വരുത്താനാണ് അധികൃതരുടെ ലക്ഷ്യം.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!