Thrissur

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആനയൂട്ട്

തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ 1008 നാളികേരം കൊണ്ടുള്ള പ്രത്യക്ഷമഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. രാവിലെ ആരംഭിച്ച മഹാഗണപതി ഹോമത്തിന് തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ നിത്യ ശീവേലി ആന കൊടുങ്ങല്ലൂർ ദേവിദാസനെ ഗജപൂജ ചെയ്തു. തുടർന്ന് ആനയൂട്ടും നടത്തി ദേവസ്വം ഓംബുഡ്സ്മാൻ കെ.ടി രാമകൃഷ്ണൻ എറണാകുളം ശിവകുമാറിന് ആദ്യ ഉരുള നൽകി ഉദ്ഘാടനം ചെയ്തു. ശീതാ ഗോപി എം എൽ എ, കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ, സെക്രട്ടറി പി.ബിന്ദു, ഡപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അസി. കമ്മീഷണർ എം. മനോജ് കുമാർ, ദേവസ്വം മനേജർ കെ.വി. വിനീത എന്നിവർ നേതൃത്വം നല്കി ആദ്യം നേദിച്ച ചോറുരുളയും, തുടർന്ന് കരിമ്പ്, പഴം, കൈതചക്ക, തണ്ണിമത്തൻ, കുക്കുമ്പർ, വെള്ളരിക്ക തുടങ്ങിയവയും കൊണ്ട് ആനകളെ ഊട്ടി. തിരുവാണിക്കാവ് രാജഗോപാൽ, ഊക്കൻസ് കുഞ്ചു, പിതൃക്കോവിൽ പാർത്ഥസാരഥി, കാളിയാർ മഠം ശേഖരൻ തുടങ്ങി 25 ആനകൾ ആനയൂട്ടിൽ പങ്കെടുത്തു. ഭക്ത ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപെട്ടത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!