Thrissur

കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തളിക്കുളം: ഇന്നലെ തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വാടാനപ്പള്ളി ഭാഗത്താണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടത്. തൊഴിലാളികൾ ചേർന്ന് കരക്കടുപ്പിച്ച മൃതദേഹം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ  ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നലെ  ഉച്ചയോടെയാണ് അമീറിനെ കടലിൽ കാണാതായത്. തിരുപ്പൂരിലെ ജോലി സ്ഥലത്ത് നിന്നും സുഹൃത്തുക്കളുമായി തമ്പാൻ കടവ് ബീച്ചിലെത്തിയ അമീർ കടലിൽ കുളിക്കുന്നതിനിടെയാണിയാണ് തിരയിൽപ്പെട്ട് കാണാതായത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!