Irinjalakuda Thrissur

അന്തർസംസ്ഥാന ലഹരി മാഫിയ: പ്രധാന കണ്ണി പിടിയിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിൽ നടന്ന രണ്ട് MDMA കേസുകളിലെ പ്രതികൾക്ക് രാസലഹരി എത്തിച്ചുനൽകിയ അന്തർസംസ്ഥാന ലഹരിമാഫിയയിലെ പ്രധാന കണ്ണിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.-ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. മേത്തല കടുക്കച്ചുവട് സ്വദേശി മണിക്കകത്ത് വീട്ടിൽ ജിത്തുരാജ് (29) ആണ് അറസ്റ്റിലായത്. പ്രതിയെ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട ഠാണാവിൽ വെച്ച് 245.72 ഗ്രാം MDMAയും പുതുക്കാട് ടോൾ പ്ലാസയിൽ വെച്ച് 90.20 ഗ്രാം MDMAയും പിടികൂടിയ കേസുകളിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്വേഷണം ജിത്തുരാജിലേക്ക് എത്തിയത്. ജിത്തുരാജ് ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള രാസലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2025 ഡിസംബർ 2 ന് പുലർച്ചെ 03.40 മണിയോടെ ഇരിങ്ങാലക്കുട ഠാണാവിൽ കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം MDMAയുമായി കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടിൽ ഫഹദ് (32) എന്നയാളെയും  2026 ഏപ്രിൽ 21 ന് പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് സ്വകാര്യ ബസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 90 ഗ്രാം MDMAയുമായി കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരെയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും തൃശ്ശൂർ റൂറൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഈ രണ്ട് കേസുകളിലും അറസ്റ്റിലായ പ്രതികൾക്ക് MDMA എത്തിച്ചുനൽകിയത് ജിത്തുരാജാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അന്തർസംസ്ഥാന ലഹരിമാഫിയയുമായുള്ള ഇയാളുടെ ബന്ധവും ജില്ലയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻറെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി രതീഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ്. എസ് എന്നിവരുടെ മേൽനോട്ടത്തിലുള്ള  പ്രത്യേക  അന്വേഷണസംഘമാണ് തമിഴ്നാട് ചെന്നൈയിലുള്ള ഒളിത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ മാസങ്ങളായി ചെന്നൈയിലെ പല രഹസ്യ സ്ഥലങ്ങളിലും മാറിമാറിയാണ് പ്രതി താമസിച്ചിരുന്ന പ്രതിയെ മാസങ്ങളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പിടികൂടാനായത്. എംഡി എം എ കടത്തുന്നതിനായി കാറുകളിൽ പ്രത്യേക രഹസ്യ അറ നിർമ്മിക്കുന്നതിന് വിദഗ്ധനായിരുന്നു പിടികൂടിയ പ്രതി.

അറസ്റ്റിലായ ജിത്തുരാജ് വയനാട് ജില്ലയിലെ താമരശ്ശേരി, തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി  രണ്ട് റോബറി കേസുകളിലും, ഒരു വധശ്രമക്കേസിലും, പൊതുസ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച  കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും, ലഹരിക്കടിമപ്പെട്ട് മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

അന്വേഷണ സംഘത്തിൽ  ഡാൻസാഫ് എസ് ഐ പ്രദീപ് സിആർ, എ എസ് ഐ ലിജു ഇയ്യാനി, ജി എസ് സി പി ഒ ബിജു സി കെ, സി പി ഒ മാരായ നിഷാന്ത് എ ബി, സുർജിത് സാഗർ എന്നിവരാണ് ഉണ്ടായിരുന്നത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!