മദ്യലഹരിയിലുണ്ടായ കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പെരിഞ്ഞനം കുറ്റിലക്കടവിലെ പ്രളയപ്പുരയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇവിടെ താമസിക്കുന്ന കൊച്ചാട്ട് സിന്ധു (44)നാണു ആക്രമണത്തിൽ പരുക്കേറ്റത്. കഴുത്തിൽ കത്തിക്കൊണ്ടുള്ള മുറിവേറ്റ ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ
കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്ക് കഴുത്തിൽ 10 സ്റ്റിച്ച് ഇടേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മഹേന്ദ്രൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്…
പെരിഞ്ഞനത്ത് ഭർത്താവ് ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

